10:09pm 12 November 2026
NEWS
ഖത്തർ അമീറും യുഎഇ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തി
31/03/2026  09:28 PM IST
NILA
ഖത്തർ അമീറും യുഎഇ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തി

ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഇന്ന് അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും അന്തർദ്ദേശീയവുമായ പ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുമുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.ഇറാനിയൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ സുരക്ഷാ പ്രത്യാഘാതങ്ങളും, ആഗോള ഊർജ്ജ വിതരണത്തിലും വിപണിയിലും അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും യോഗം വിലയിരുത്തി.തർക്കങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അമീർ ഊന്നിപ്പറഞ്ഞു.ഖത്തറും യുഎഇയും തമ്മിലുള്ള സഹോദരബന്ധവും തന്ത്രപരമായ പങ്കാളിത്തവും കൂടുതൽ ശക്തമാക്കാനും വിവിധ വിഷയങ്ങളിൽ ഏകോപനം വർദ്ധിപ്പിക്കാനും തീരുമാനിച്ചു.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. യുഎഇ  വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img